Posts

റുഖിയ്യ ഷറഇയ്യ ( മതത്തിൽ അനുവദിച്ച മന്ത്രങ്ങൾ)

റുഖിയ്യ ഷറഇയ്യ ( മതത്തിൽ അനുവദിച്ച മന്ത്രങ്ങൾ) :  നബി (സ) ആദ്യ കാലത്ത് മന്ത്രങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ  ചില സ്വഹാബികൾ നബി (സ) യുടെ അടുക്കൽ  വരികയും മന്ത്രങ്ങൾ കൊണ്ട് ഞങ്ങള്ക് ചില ഉപകാരങ്ങൾ കിട്ടാറുണ്ട് എന്ന് പറഞ്ഞു. നബി (സ) അവരുടെ മന്ത്രങ്ങൾ പരിശോധിക്കുകയും അവയിൽ ശിർകില്ലതതിനാൽ അനുവദിക്കുകയും ചെയ്തു.  സ്വഹീഹ് മുസ്‌ലിമിലെ ഒരു ഹദീസ് ശ്രദ്ധിക്കുക: ”ജാബിര്‍(റ) നിവേദനം. തേള്‍ കുത്തിയാല്‍ മന്ത്രിച്ചുകൊടുക്കുന്ന ഒരു അമ്മാവന്‍ എനിക്കുണ്ടായിരുന്നു. നബി(സ്വ) മന്ത്രം നിരോധിച്ചത് അറിഞ്ഞപ്പോള്‍ അദ്ദേഹം നബി(സ്വ)യെ സമീപിച്ച് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ.. അവിടുന്ന് മന്ത്രം നിരോധിച്ചിരിക്കയാണല്ലോ.. ഞാനാകട്ടെ, തേള്‍വിഷത്തിന് മന്ത്രിക്കാറുണ്ട് താനും’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാന്‍ കഴിയുമെങ്കില്‍ അയാള്‍ അങ്ങനെ ചെയ്യട്ടെ.” (മുസ്‌ലിം: 2199, അഹ്മദ് 15142)   പിന്നീട് ശിര്കില്ലാത്ത മന്ത്രങ്ങൾ ചികിത്സക്ക് അനുവദിക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും, സ്വയം ചെയ്യുകയും ആയ സംഭവങ്ങൾ വിവിധ റിപ്പോർട്ടുകളിൽ കാണാം. അവർ എന്തിനൊക്കെ ആയിരുന്

ഇബാദത്ത്, മുഅമലാത് ,

Image
ഇബാദത്ത് :  Introduction 51:56 51:57 51:58  56.ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. 57. ഞാന്‍ അവരില്‍ നിന്ന്‌ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക്‌ ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. 58.തീര്‍ച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും. ജിന്നുകളെയും മനുഷ്യരെയും അല്ലാഹുവിനു ഇബാദത്ത് ചെയ്യാൻ  വേണ്ടിയല്ലാതെ സ്രിഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് പരിശുദ്ധ ഖുർആൻ നമ്മെ ഓർമപ്പെടുത്തുന്നു. സൂരതുധാരിയാത് 56 മത്തെ വചനം. സ്വാഭാവികമായും മനുഷ്യ സ്രിഷ്ടിപ്പിന്റെ ഉദ്ദേശവും മനുഷ്യ മോക്ഷത്തിന്റെ മാര്ഗ്ഗവും അല്ലാഹുവിനു വേണ്ടിയുള്ള ഇബാദത്ത് ആകുന്നു.  അത് കൊണ്ട് തന്നെ  എന്താണ് ഇബാദത്ത് എന്ന് കൃത്യമായി മനസ്സിലാക്കൽ ഓരോ വിശ്വാസിയുടെയും ഭാധ്യതയാണ്.  ഇബാദതുമായി ബന്ദപ്പെട്ടു  നാം ഓരോരുത്തരും മനസ്സിലാകേണ്ട ചില അടിസ്ഥാന കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത് . ഇബാദത്ത് എന്താണ്  എന്ന് മനസ്സിലാകണമെങ്കിൽ ......എന്താണ് 'മുഅമലാത്' അഥവാ 'ഇടപാടുകൾ' , എന്താണ്  'ബിദ്അത്തുകൾ

കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു

"മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം."  (30:41)