റുഖിയ്യ ഷറഇയ്യ ( മതത്തിൽ അനുവദിച്ച മന്ത്രങ്ങൾ)
റുഖിയ്യ ഷറഇയ്യ ( മതത്തിൽ അനുവദിച്ച മന്ത്രങ്ങൾ) :
നബി (സ) ആദ്യ കാലത്ത് മന്ത്രങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ ചില സ്വഹാബികൾ നബി (സ) യുടെ അടുക്കൽ വരികയും മന്ത്രങ്ങൾ കൊണ്ട് ഞങ്ങള്ക് ചില ഉപകാരങ്ങൾ കിട്ടാറുണ്ട് എന്ന് പറഞ്ഞു. നബി (സ) അവരുടെ മന്ത്രങ്ങൾ പരിശോധിക്കുകയും അവയിൽ ശിർകില്ലതതിനാൽ അനുവദിക്കുകയും ചെയ്തു.
സ്വഹീഹ് മുസ്‌ലിമിലെ ഒരു ഹദീസ് ശ്രദ്ധിക്കുക:
”ജാബിര്‍(റ) നിവേദനം. തേള്‍ കുത്തിയാല്‍ മന്ത്രിച്ചുകൊടുക്കുന്ന ഒരു അമ്മാവന്‍ എനിക്കുണ്ടായിരുന്നു. നബി(സ്വ) മന്ത്രം നിരോധിച്ചത് അറിഞ്ഞപ്പോള്‍ അദ്ദേഹം നബി(സ്വ)യെ സമീപിച്ച് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ.. അവിടുന്ന് മന്ത്രം നിരോധിച്ചിരിക്കയാണല്ലോ.. ഞാനാകട്ടെ, തേള്‍വിഷത്തിന് മന്ത്രിക്കാറുണ്ട് താനും’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാന്‍ കഴിയുമെങ്കില്‍ അയാള്‍ അങ്ങനെ ചെയ്യട്ടെ.” (മുസ്‌ലിം: 2199, അഹ്മദ് 15142)
”ജാബിര്‍(റ) നിവേദനം. തേള്‍ കുത്തിയാല്‍ മന്ത്രിച്ചുകൊടുക്കുന്ന ഒരു അമ്മാവന്‍ എനിക്കുണ്ടായിരുന്നു. നബി(സ്വ) മന്ത്രം നിരോധിച്ചത് അറിഞ്ഞപ്പോള്‍ അദ്ദേഹം നബി(സ്വ)യെ സമീപിച്ച് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ.. അവിടുന്ന് മന്ത്രം നിരോധിച്ചിരിക്കയാണല്ലോ.. ഞാനാകട്ടെ, തേള്‍വിഷത്തിന് മന്ത്രിക്കാറുണ്ട് താനും’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാന്‍ കഴിയുമെങ്കില്‍ അയാള്‍ അങ്ങനെ ചെയ്യട്ടെ.” (മുസ്‌ലിം: 2199, അഹ്മദ് 15142)
പിന്നീട് ശിര്കില്ലാത്ത മന്ത്രങ്ങൾ ചികിത്സക്ക് അനുവദിക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും, സ്വയം ചെയ്യുകയും ആയ സംഭവങ്ങൾ വിവിധ റിപ്പോർട്ടുകളിൽ കാണാം.
അവർ എന്തിനൊക്കെ ആയിരുന്നു മന്ത്രിചിരുന്നത് :
പനി, വിഷം തീണ്ടിയാൽ, തുടങ്ങി അക്കാലത് ഉണ്ടായിരുന്ന ഒരു മാതിരി എല്ലാ അസുഖങ്ങല്ക്കും മന്ത്രം ചികിത്സക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. അപസ്മാര രോഗം, ഭ്രാന്ത് തുടങ്ങി (പിശാച് ഭാധയെറ്റു എന്ന് സംശയിക്കുന്ന) ആളുകളുടെ മേലും അവർ മന്ത്രം ഉപയോഗിച്ച് ചികിത്സിച്ചിരുന്നു.
അസുഖമൊന്നുമില്ലാത്തപ്പോഴും നബി (സ) ഉറങ്ങാൻ പോകുന്ന സമയത്ത് മുഅവിദാതുകൽ, ആയത്തുൽ കുര്സി തുടങ്ങിയവ കൊണ്ടും മന്ത്രിച്ച് ഊതി തടവിയിരുന്നു .
ചുരുക്കി പറഞ്ഞാൽ അസുഖമുന്ടെങ്കിലും ഇല്ലെങ്കിലും , പിശാച് ഭാധയെറ്റു എന്ന് സംശയിച്ചാലും അല്ല വെറും പനി പോലുള്ള അസുഖങ്ങൾകും മന്ത്രിച്ച് ഊതി തടവിയിരുന്നു.
റുഖിയ്യ ഷറഇയ്യ ഇബാദാതാണോ മുആമലാത് ( ഇടപാടുകൾ ) ആണോ ?
ഇബാധതുകൾ എല്ലാം ഹറാം ആണ് നബി ( സ ) പഠിപ്പിച്ചു തന്നത് ഒഴികെ. അല്ലാഹുവിന്റെ റസുല്‍ കാ ണിച്ചു തരാത്ത എല്ലാ ഇബാധതുകളും ഹറാം ആണ്. ( ഉദാ : നമസ്കാരത്തിന്റെ രൂപം, എണ്ണം തുടങ്ങിയവ റസൂല്‍ (സ) കാണിച്ചു തന്ന പ്രകാരമല്ലാതെ ചെയ്യാന്‍ പാടില്ല, മാത്രമല്ല അല്ലാഹുവിന്റെ ത്രിപ്തിയല്ലാതെ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഇബാദത്ത് ചെയ്‌താല്‍ അത് ചെറിയ ശിര്‍ക്ക് ആയ 'റിയാഇല്‍' പെടുകയും ചെയ്യും )
മുആമലാത് ( ഇടപാടുകൾ ) എല്ലാം അനുവദനീയം ആണ് നബി (സ) നിരോധിക്കാതത് ഒഴികെ. അല്ലാഹുവിന്റെ റസുല്‍ വിരോധിക്കാത എല്ലാ മുആമലാതുകളും ഹലാല്‍ ആണ്. ( ഉദാ: ഭക്ഷണം, വസ്ത്രം, കച്ചവടം, മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം മുആമലാതില് ആണ് പെടുക. )
‘റുക്വ്‌യ’യുമായി ബന്ധപ്പെട്ട മിക്ക ഹദീസുകളും മുഹദ്ദിസുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചത് ‘കിതാബുത്ത്വിബ്ബ്’ (ചികിത്സയുടെ അദ്ധ്യായ)ത്തിലാണ്. മിക്ക പണ്ഡിതന്മാരും ചികിത്സയുടെ ഭാഗം എന്നാ നിലക്കാണ് മന്ത്രത്തെ മനസ്സിലാകിയത്. എന്നാൽ അതിനു വേണ്ടി ഖുർആൻ , ഹദീസുകളിൽ സ്ഥിരപ്പെട്ട പ്രാർഥനകൾ തുടങ്ങിയവ മന്ത്രത്തിനു വേണ്ടി ഉപയോഗിക്കുന്പോൾ അത് ഇബാദത്തിന്റെ പരിധിയിൽ വരും.
ഇബാദത്ത് ആകുന്ന റുഖിയ്യ ഷറഇയ്യ (ഖുർആൻ , ഹദീസുകളിൽ സ്ഥിരപ്പെട്ട പ്രാർഥനകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള മന്ത്രം ) നബി (സ) പഠിപ്പിച്ചു തന്നത് മാത്രമേ ആകാവു.
ഉദാഹരണം : നബി (സ) യുടെ മരണ വേളയിൽ ഉണ്ടായിരുന്ന പനി , നബി (സ) മുഅവ്വിധാതുകൽ ഓതി മന്ത്രിച്ചു തടവിയിരുന്നു. അങ്ങനെ ഒരു മരണം വിശ്വാസി ആഗ്രഹിച്ചാൽ അത് പുണ്യമാണ്. അതിനെ അന്ധ വിശ്വാസം എന്ന് വിളിക്കാമോ?
മുആമലാത് ( ഇടപാടുകൾ ) ആകുന്ന റുഖിയ്യ ഷറഇയ്യ : ചികിത്സക്ക് വേണ്ടി റുഖിയ (മന്ത്രം ) ഉപയോഗിക്കുന്നതിനു മൂന്നു നിബന്ധനകൾ ആണ് പണ്ഡിതന്മാർ മുന്നോട്ട് വെച്ചത് .
1 റുഖിയ അറബിയിലോ അർഥം അറിയുന്ന ഭാഷയിലോ ആകണം. (ഖുർആനിലോ ഹധീസിലോ ഉള്ളതാണെങ്കിൽ അർഥം അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല .)
2 ശിര്ക് കലരാതതാവണം
3 അസുഖം മാറുന്നത് അല്ലാഹു ആണ് എന്ന് വിശ്വസിക്കണം
ചികിത്സക്ക് വേണ്ടി വേണമെങ്കിൽ ഒരാളെ കത്തിയെടുത് വയറു കീറി ഒപെരശൻ ചെയ്യാം. കൈ കാലുകൾ മുറിച്ചു മാറ്റാം. അങ്ങനെ വിദഗ്ദനായ വൈദ്യന്റെ നിഗമനങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യാം.
14 നൂറ്റാണ്ടു മുൻപ് അന്ന് ലഭിക്കുമായിരുന്ന ഏറ്റവും നല്ല ചികിത്സ സഹാബത് ചെയ്യുകയും അതിൽ ഗുണമുണ്ട് എന്ന് നബി (സ) യോടെ പറയുകയും ചെയ്തു. ശിര്ക് ഇല്ല എന്ന് ബോധ്യമായപ്പോൾ അതിനു അനുവാദം കൊടുക്കുകയും പ്രോത്സാഹിപ്പികുകയും സ്വയം ഉപയോഗിക്കുകയും ചെയ്തു. 14 നൂറ്റാണ്ടു മുൻപ് ഉണ്ടായിരുന്ന, അന്ന് അവര്ക്ക് സാധിക്കുമായിരുന്ന ഏറ്റവും നല്ല ചികിത്സ രീതി എന്നതിനപ്പുറം എന്ത് പ്രാധാന്യമാണ് അതിനുള്ളത്. ഇന്ന് സാധാരണക്കാരായ ആളുകളുടെ മുന്നില് തുറന്നിട്ടാൽ അതിന്റെ പിന്നിൽ നടക്കാൻ സാധ്യതയുള്ള സകല ചൂഷണങ്ങൾകും നമ്മൾ മറുപടി പറയേണ്ടി വരും.
അത് കൊണ്ട് റുഖിയയുടെ ഇബാദത്ത് ( സുന്നത് ) ആകുന്ന ഭാഗം നമ്മൾ പഠിക്കുകയും പഠിപ്പികുകയും വേണം. അവിടെ നില്കണം നമ്മൾ. ചികിത്സ മുആമലത് (ഇടപാടുകൾ ) ആണ്. ഇന്ന് നമുക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സ നമ്മൾ തേടുക. അതോടൊപ്പം സുന്നത്തിൽ സ്ഥിരപ്പെട്ട മന്ത്രങ്ങൾ ഇബാദത് എന്നാ നിലയിൽ ഇതിബാഉസുന്ന എന്നാ നിലയിൽ ചെയ്യുക . അല്ലാത്ത പക്ഷം ഒരു മത പ്രഭോധന സംഘം എന്ന നിലയിലുള്ള നമ്മുടെ മുന്പോട്ടുള്ള ഗമനതിനു പ്രയാസം ഉണ്ടാകും. ചികിത്സ എന്നത് പൊതു ജനങ്ങളുടെ ആരോഗ്യവുമായി ബന്ദമുള്ള ഒരു കാര്യം എന്ന നിലയിൽ ഗവണ്മെന്റിനു ഇടപെടാം. നമ്മുടെ സ്ഥാപനങ്ങളും പള്ളികളും അടച്ചു പൂട്ടപ്പെടാം . അത് കൊണ്ട് വിവേകതോട് കൂടി പ്രവര്ത്തിക്കുക . അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
”മന്ത്രത്തോടും അതുപോലുള്ള ചികിത്സയോടും മിക്കവാറും രണ്ട് തരത്തിലുള്ള സമീപനമാണ് ആളുകള്‍ക്കുള്ളത്. ഒന്ന്, തീരെ അവിശ്വസിക്കുക. ക്വുര്‍ആന്‍ കൊണ്ടുള്ള മന്ത്രമോ മാമൂല്‍ മന്ത്രമോ ഏതായാലും ഈ സമീപനക്കാര്‍ക്ക് അതില്‍ വിശ്വാസമുണ്ടാവില്ല. മാത്രമല്ല, അവര്‍ക്കതിനോടൊക്കെ പുച്ഛവുമായിരിക്കും. ഏത് മന്ത്രവാദിയുടെയും പിന്നാലെ പോകുന്നവരാണ് രണ്ടാം തരക്കാര്‍. ഒന്നാം വിഭാഗക്കാര്‍ പരിഷ്‌കാരത്തിന്റെ പേരിലാണ് അവരുടെ സമീപനം സ്വീകരിക്കുന്നതെങ്കില്‍ രണ്ടാം തരക്കാര്‍ അജ്ഞതയും അന്ധവിശ്വാസവും കാരണം വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. സത്യവിശ്വാസിയായ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം കരണീയമായിട്ടുള്ളത്, രോഗം വന്നാല്‍ മരുന്നുപയോഗിച്ച് ചികിത്സിക്കുകയും അതോടൊപ്പം ഹദീസുകളില്‍ വന്ന ദിക്‌റുകളും ദുആകളും മുഖേന ആത്മീയമായ ശാന്തി നേടുകയുമാണ്.” (ഇസ്‌ലാമിക ജീവിതം. പുറം 455) അമാനി മൌലവി
Comments
Post a Comment