ഇബാദത്ത്, മുഅമലാത് ,

ഇബാദത്ത് :  Introduction

51:5651:56

51:5751:57

51:58 51:58


56.ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.

57. ഞാന്‍ അവരില്‍ നിന്ന്‌ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക്‌ ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.

58.തീര്‍ച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.


ജിന്നുകളെയും മനുഷ്യരെയും അല്ലാഹുവിനു ഇബാദത്ത് ചെയ്യാൻ  വേണ്ടിയല്ലാതെ സ്രിഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് പരിശുദ്ധ ഖുർആൻ നമ്മെ ഓർമപ്പെടുത്തുന്നു. സൂരതുധാരിയാത് 56 മത്തെ വചനം. സ്വാഭാവികമായും മനുഷ്യ സ്രിഷ്ടിപ്പിന്റെ ഉദ്ദേശവും മനുഷ്യ മോക്ഷത്തിന്റെ മാര്ഗ്ഗവും അല്ലാഹുവിനു വേണ്ടിയുള്ള ഇബാദത്ത് ആകുന്നു.  അത് കൊണ്ട് തന്നെ  എന്താണ് ഇബാദത്ത് എന്ന് കൃത്യമായി മനസ്സിലാക്കൽ ഓരോ വിശ്വാസിയുടെയും ഭാധ്യതയാണ്.  ഇബാദതുമായി ബന്ദപ്പെട്ടു  നാം ഓരോരുത്തരും മനസ്സിലാകേണ്ട ചില അടിസ്ഥാന കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത് .

ഇബാദത്ത് എന്താണ്  എന്ന് മനസ്സിലാകണമെങ്കിൽ ......എന്താണ് 'മുഅമലാത്' അഥവാ 'ഇടപാടുകൾ' , എന്താണ്  'ബിദ്അത്തുകൾ' അഥവാ 'പുത്തനാചാരങ്ങൾ'  എന്താണ് എന്നിവ കൂടി മനസ്സിലാകണം .

ഉധാഹരണമായി :

മുഹമ്മദ്‌ നബി (സ)ഭക്ഷണം കഴിച്ചിരുന്നു. എന്തൊക്കെ ആയിരുന്നു റസൂൽ (സ )യുടെ ഭക്ഷണം? .ഈത്തപ്പഴം , ഗോതമ്പിന്റെ റൊട്ടി , മാംസം,  വെള്ളം തുടങ്ങിയവ ആയിരുന്നു റസൂൽ (സ ) യുടെ ഭക്ഷണം . എന്നാൽ ഇന്ന്   നമ്മൾ ചോക്ലൈറ്റ് , ഐസ്ക്രീം , പുടിംഗ് തുടങ്ങി  റസൂൽ (സ ) കണ്ടിട്ട് പോലുമില്ലാത്ത പല തരം നൂതന ഭക്ഷണങ്ങളും കഴിക്കാറുണ്ട് .ഇവിടെ നാം പ്രത്യേകം മനസ്സിലാകേണ്ട സംഗതി എന്തെന്നാൽ റസൂൽ (സ) കഴിക്കാത്ത , കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത  ഭക്ഷണം കഴിച്ചാൽ അത് ദീനിൽ ഒരു ബിദ്അത്ത് ആയി പരിഗണിക്കില്ല .  എന്ത് കൊണ്ടെന്നാൽ  ഭക്ഷണം കഴിക്കുക എന്നത്  ഇബാദതല്ല മറിച്ചു ഭൗതികമായ ഒരു കാര്യമാണ് അഥവാ മുആമലാത് ആണ് .  .അത് കൊണ്ട് തന്നെ റസൂൽ (സ) കഴിച്ചതോ അല്ലാത്തതോ ആയ ഏത് ഭക്ഷണവും ( വിരോധിക്കപ്പെട്ടവ ഒഴികെ) വിശ്വാസിക്ക് കഴിക്കാം.വിരോധിക്കപ്പെട്ട ഭക്ഷണമോ (പന്നി മാംസം, ശവം തുടങ്ങിയ) വിരോധിക്കപ്പെട്ട രീതിയിലുള്ള ഭക്ഷിക്കലോ പാടില്ല എന്ന് മാത്രം . അതായത്    മുആമലാതുകൾ എല്ലാം അനുവദനീയമാണ് നബി (സ)  വിരോധിച്ചത് ഒഴികെ.

എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ 'ബിസ്മില്ലഹ് 'എന്ന് പറയണം എന്ന് നബി (സ) പഠിപ്പിച്ചു. ഹുദൈഫ(റ)യിൽ നിന്ന് നിവേദനം " ...നിശ്ചയം, അല്ലാഹുവിന്റെ നാമം (ബിസ്മി) ഉച്ചരിച്ചിട്ടില്ലെ ങ്കിൽ ആഹാരത്തിൽ പിശാച് പങ്കെടുക്കും...". . അപ്പൊ ഒരാള് കരുതി പിശാചിനെ ഓടിക്കാനാണല്ലേ ,ആ... ഹാ ...എന്നാൽ അവിടെ 'ബിസ്മില്ലഹ്'എന്നതിന് പകരം  'അഗൂദു....' ചെല്ലിയാൽ ?അപ്പൊ  അത് ബിദ്അത്തായി. കാരണം ഭക്ഷണം കഴിക്കുമ്പോൾ 'ബിസ്മില്ലഹ്' എന്ന് പറയൽ ഇബാദത്ത് ആണ്. ഇബാദത്ത് ആകുന്ന കാര്യങ്ങൾ നബി (സ) പറയാത്ത, പഠിപ്പിക്കാത്ത , അനുവാദം നല്കിയിട്ടില്ലാത്ത  വേറെ വാക്കുകൾ ഉപയോഗിക്കുന്നത് ബിദ്അതാണ്‌. അത് കൊണ്ട് തന്നെ ഹറാമും ആണ് .

ഇബാദതുകൾ എല്ലാം ഹറാം ആണ് നബി (സ) പഠിപ്പിച്ചത് ഒഴികെ. മുആമലാതുകൾ എല്ലാം അനുവദനീയമാണ് നബി (സ)  വിരോധിച്ചത് ഒഴികെ. ഇതിൽ നിന്നും നമുക്കുള്ള പാഠമെന്താണ് ?

ദീനും ദുനിയാവും രണ്ടായിട്ടാണ് നബി (സ ) പഠിപ്പിച്ചിരുന്നത് . ദീനും ദുനിയാവും  ഒന്നാണ് എന്ന് പറഞ്ഞവർ, ഇബാദത്തിനു സുന്ദരമായ വ്യാഖ്യാനങ്ങൾ നൽകിയവർ എന്താണ് ബിദ് അത്ത് എന്ന് വിഷധീകരിക്കാനാവാതെ ഇരുട്ടിൽ തപ്പുന്ന കാഴ്ച നമുക്ക് പരിചിതമാണ്. ഒരു പാട് ബിദ് അത്തുകൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും അതിനെ എതിര്ക്കുവാൻ അവർക്ക് സാധിക്കാത്തത് അവരുടെ ആധർഷ പാപ്പരത്തം മൂലമാണ്.  നമ്മുടെ നാട്ടിൽ ഒരു പാട് ബിദ് അത്തുകൾ ദീനിൽ കടത്തി കൂട്ടിയ ആളുകളോടും ദീനും ദുനിയാവും  ഒന്നാണ് എന്ന് പറഞ്ഞവരോടും 'ബിദ് അത്ത് എന്താണ്' എന്ന് ചോദിച്ചാൽ കിട്ടുന്നത് ഒരേ ഉത്തരമായിരിക്കും .

അവർ പറയും : ബിദ് അത്ത്  എന്നാൽ രണ്ടു വിധമുണ്ട്. ബിദ് അത്തുൽ ഹസൻ , ബിദ്അത്തുൽ ളലാല.

സത്യത്തിൽ ദീനിൽ എന്തോന്ന് കടത്തി കൂടിയാലും അത്  ബിദ്അത്തുൽ ളലാല ആണ്.  ഉമർ (റ) റമദാനിൽ ഖിയാമുല്ലൈൽ നമസ്കാരം ജമാഅത്തായി പുനര് സന്ഘടിപ്പിച്ചപ്പോൾ"ബിദ്അത്തുൽ ഹസൻ" എന്ന് പറഞ്ഞതാണ് ഇവർക്ക് തെളിവ്.  ഉമർ (റ ), റസൂൽ (സ ) കാണിച്ചു തരാത്ത ഒരു ഇബാദത്ത് ഇവിടെ നിർവഹിച്ചിട്ടില്ല. റസൂൽ (സ ) റമദാനിൽ രണ്ടു ദിവസം ഖിയാമുല്ലൈൽ ജമാഅത്തായി നിസ്കരിച്ചു.  പിന്നെ ജമാഅത്തായുള്ള നിസ്കാരം ഉപേക്ഷിച്ചു . പിന്നീട് റസൂൽ (സ ) കാല ശേഷം ജനങ്ങള് മറന്നു പോകുമായിരുന്ന ഒരു സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുക മാത്രമാണ് ഉമർ (റ ) ചെയ്തത്.

ബിദ്അത്തുൽ ഹസൻ എന്നാൽ ജനങ്ങള് മറന്നു പോകുന്ന സുന്നത്തിനെ പുനരുജ്ജീവിപ്പിക്കലാണ് അല്ലാതെ ദീനിൽ പുതിയ കാര്യങ്ങൾ കടത്തികൂട്ടലല്ല.

 ഇബാദതുകൾ എല്ലാം ഹറാം ആണ് നബി (സ) പഠിപ്പിച്ചത് ഒഴികെ. മുആമലാതുകൾ എല്ലാം അനുവദനീയമാണ് നബി (സ)  വിരോധിച്ചത് ഒഴികെ.

Comments

  1. പ്രബഞ്ചത്തിന്റെ സൃഷ്ടാവും,ഉടമസ്ഥനും രക്ഷിതാവും ആയ ഏകനും പരാശ്രയനും ആയ അല്ലാഹു വിന്റെ കൽപനയനുസരിച്ച് അവന്റെ സൃഷടികൾ നിലകൊള്ളുന്നതിനെയാണ് ഇബാദത്ത് എന്ന് പറയുന്നത് എന്നാണ് ഖുർആൻ പഠിക്കുമ്പോൾ മനസ്സിലാവുന്നത്
    നമസ്കാരത്തിൽ ഉള്ള ആദ്യത്തെ പ്രാർത്ഥന തന്നെ ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ വേണ്ടി പറയുന്നു'"എന്റെ മുഖം ആകാശലോഗ ങ്ങളുടെ രക്ഷിതാവിന്ന് നേരെ ഞാൻ തിരിച്ചിരിക്കുന്നു അതിന്ന് ശേഷം ആരാധന കർമ്മങ്ങളിൽ ഉൽകൃഷ്ട ആരാധനയായ തമസ്ക്കാരം നിനക്കുള്ളതാണ് എന്ന് പറയുന്നു
    അതിന്ന് ശേഷം എന്റെ വ്യക്തിപരവും സാമൂഹികപരവും മറ്റുമായ എന്റെ എല്ലാ സത്കർമങ്ങളം അല്ലാഹുവേ നിനക്ക് ഉള്ളതാണെന്ന് പറയുന്നു
    അതിന്ന് ശേഷം എന്റെ ജീവിതവും എന്റെ മരണം പോലും അല്ലാഹുവേ നി നക്കുള്ളതാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. ശേഷം പറയുന്നു ഞാൻ മുൻ പ്രഖ്യാപിച്ച ഒരു കാര്യത്തിലും ( കാര്യവും ) കർമ്മത്തിലും നിനക്കല്ലാതെ (അല്ലാഹു വിനല്ലാ) ഒരു പങ്കാളിയേയോ ഞാൻ സങ്കൽപിക്കുകയില്ല, കാരണം ഞാൻ മുസ്ലിംകളിൽ പെട്ടവനാണ് എന്ന് പ്രഖ്യാപിക്കാൻ അല്ലാഹു ആവശ്യപ്പെടുന്നു. ഇങ്ങനെ സ്വന്തം ചിന്തകളി പോലും അല്ലാഹു വിന്റെ മോക്ഷം ,കാരുണ്യം പ്രതിക്ഷിച്ചും അവന്റെ കോപത്തെ ഭയന്നും ജീവിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നത് അതാണ് ഖുർആൻ പറഞ്ഞ,എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ മനുഷ്യനെയും ജിന്ന് വർഗത്തെയും സൃഷ്ടിച്ചിട്ടില്ല എന്നതിന്റെ താൽപര്യം

    ReplyDelete

Post a Comment

Popular posts from this blog

കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു

റുഖിയ്യ ഷറഇയ്യ ( മതത്തിൽ അനുവദിച്ച മന്ത്രങ്ങൾ)